|    Nov 19 Mon, 2018 11:27 pm
FLASH NEWS

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ബദല്‍ രൂപപ്പെടും

Published : 12th February 2018 | Posted By: kasim kzm

കായംകുളം: മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ വിപുലമായ ബദല്‍ രൂപപ്പെടുമെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുമെന്നും ജനതാദള്‍ യൂണൈറ്റഡ് (ശരത്‌യാദവ്) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ദലിത്,  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സോഷ്യലിസ്റ്റുകള്‍ സജീവമായി രംഗത്തുവരണമെന്ന് കായംകുളത്ത് കൂടിയ ജനതാദള്‍ ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേക്ക് പി ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss