|    Dec 14 Fri, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോദി സര്‍ക്കാരിനു താക്കീതായി രാജ്ഭവന്‍ മാര്‍ച്ച്

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: ഏകസിവില്‍കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം സംഘടനകള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് കനത്ത താക്കീതായി മാറി. രാജ്യവ്യാപകമായി വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിട്ടും മുസ്‌ലിംവേട്ട നടത്തിയും മുന്നോട്ടുപോവുന്ന മോദി സര്‍ക്കാര്‍ ഒടുവില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനായി ഏകസിവില്‍കോഡും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യ-മതേതരശക്തികള്‍ അനുവദിക്കില്ലെന്ന ഉറച്ച ശബ്ദമാണ് മാര്‍ച്ചില്‍ ഉയര്‍ന്നുകേട്ടത്.
രാജ്ഭവന് സമീപം മാര്‍ച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെത്തുടര്‍ന്നു നടത്തിയ ധര്‍ണ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഗൂഢനീക്കം ജനാധിപത്യ- മതേതരശക്തികള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ദുഷ്ടലാക്കാണ് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനു പിന്നില്‍.  ഓരോ സമുദായത്തിനും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലികളുമുണ്ട്. ഇതു ലംഘിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം നിര്‍ഭാഗ്യകരമാഅദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് വിഴിഞ്ഞം സഈദ് മൗലവിയുടെ പ്രാര്‍ഥനയോടുകൂടിയാണ് മാര്‍ച്ച് ആരംഭിച്ചത്. മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി, ഖാസി കെകെ സുലൈമാന്‍ മൗലവി (ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം), കരമന അഷ്‌റഫ് മൗലവി (പോപുലര്‍ഫ്രണ്ട്), കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), നേമം സിദ്ദീഖ് സഖാഫി (എസ്‌വൈഎസ്), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (ഇമാംസ് കൗണ്‍സില്‍), ഹാഫിസ് അഫ്‌സല്‍ ഖാസിമി (കൈഫ് രക്ഷാധികാരി), പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ഡോ.നിസാറുദ്ദീന്‍, അഡ്വ. എഎംകെ നൗഫല്‍ (കോഡിനേഷന്‍ കമ്മിറ്റി), കരമന ബയാര്‍ (ജമാഅത്ത് കൗണ്‍സില്‍), പ്രഫ. കെഎ ഹാഷിം (എംഇഎസ്), എഎല്‍എം കാസിം(ഐഎന്‍എല്‍), അര്‍ഷദ് മൗലവി അല്‍ഖാസിമി (ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്), ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി (ദാറുല്‍ഖദ), എന്‍ ഒ മുഹമ്മദ്കുഞ്ഞ് (എംഎസ്എസ്), കെ സൈനുല്ലാബ്ദീന്‍കുഞ്ഞ് (മെക്ക), ജലാലുദ്ദീന്‍, ഹാഷിം ഹഫീസ്, പാച്ചല്ലൂര്‍ ഇസ്മാഈല്‍ മൗലവി, ഹലീല്‍ അഹമ്മദ്, പിഎം അഹമ്മദ്കുട്ടി, എസ്എ അസീം, കരിം സാഹിബ്, അഡ്വ. അബ്ദുല്ല സേഠ്, പട്ടം എഎല്‍ നിസാര്‍, അബ്ദുല്‍ റാഷിദ് പങ്കെടുത്തു. കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഇബ്രാഹിം മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss