|    Jul 21 Sat, 2018 11:02 pm
FLASH NEWS
Home   >  National   >  

മോദി വിദ്ഗ്ധനായ ഹിന്ദു രാഷ്ട്രീയക്കാരന്‍;ആര്‍എസ്എസിന്റേത് എതിരാളികളെ കൊന്നൊടുക്കുന്ന നയം:രാഹുല്‍ ഗാന്ധി

Published : 6th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കുക എന്നതാണ് ആര്‍എസ്എസിന്റെ നയമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. അതിവിദഗ്ധനായ ഒരു ഹിന്ദു രാഷ്ട്രീയക്കാരനാണ് നരേന്ദ്രമോദി. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശബ്ദമുയര്‍ത്തുന്നവരെ ആക്രമിച്ച് സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
തീവ്ര സ്വഭാവ ശക്തികള്‍ക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss