|    May 30 Tue, 2017 12:52 am
FLASH NEWS

മോദി വാഗ്ദാന ലംഘനങ്ങളുടെ തോഴന്‍: കോണ്‍ഗ്രസ്

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വാഗ്ദാന ലംഘനങ്ങളുടെ തോഴനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്. വഞ്ചനയിലും കാപട്യത്തിലും പടുത്തുയര്‍ത്തിയതാണ് മോദിയുടെ സര്‍ക്കാരും പാര്‍ട്ടിയും. അധികാരത്തിലെത്താന്‍ യഥാര്‍ഥമെന്ന തരത്തില്‍ മോദി പ്രചരിപ്പിച്ച നുണകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു കോടി തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, 1.35 ലക്ഷം ജോലികള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ വന്‍ സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. സാമ്പത്തികരംഗത്ത് വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ തൊഴിലവസരങ്ങള്‍ എവിടെ പ്പോയി.? യുപിഎ സര്‍ക്കാര്‍ ഒമ്പത് ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചിരുന്നു-കോണ്‍ഗ്രസ് വെബ്‌സൈറ്റ് പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കൂടിയതും അസഹിഷ്ണുത വര്‍ധിച്ചതും ജോലിക്കു വേണ്ടിയുള്ള യുവാക്കളുടെ നീണ്ടവരിയും ആണോ മോദി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ എന്നും പാര്‍ട്ടി ചോദിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day