|    Mar 27 Mon, 2017 12:28 am
FLASH NEWS

മോദി വാഗ്ദാന ലംഘനങ്ങളുടെ തോഴന്‍: കോണ്‍ഗ്രസ്

Published : 3rd July 2016 | Posted By: sdq

ന്യൂഡല്‍ഹി: വാഗ്ദാന ലംഘനങ്ങളുടെ തോഴനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്. വഞ്ചനയിലും കാപട്യത്തിലും പടുത്തുയര്‍ത്തിയതാണ് മോദിയുടെ സര്‍ക്കാരും പാര്‍ട്ടിയും. അധികാരത്തിലെത്താന്‍ വേണ്ടി രാജ്യവ്യാപകമായി യഥാര്‍ഥമെന്ന തരത്തില്‍ മോദി പ്രചരിപ്പിച്ച നുണകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു കോടി തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, സത്യത്തില്‍ 1.35 ലക്ഷം ജോലികള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. മോദി സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. സാമ്പത്തികരംഗത്ത് വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ തൊഴിലവസരങ്ങള്‍ എവിടെ പ്പോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.
വിദേശ സന്ദര്‍ശനം വഴി ഇന്ത്യയുടെ അന്തസ്സ് വര്‍ധിപ്പിച്ചു എന്നവകാശപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ വിദേശനയത്തില്‍ എന്തു ഗുണമാണുണ്ടാക്കിയത്. മോദിയുടെ നയതന്ത്രം വഴി ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, പാംപൂര്‍ ആക്രമണങ്ങളും ആയിരത്തോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുമാണ് നടന്നത്. എന്‍എസ്ജി അംഗത്വത്തിനു വേണ്ടി നടത്തിയ ശ്രമങ്ങള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി. പണപ്പെരുപ്പ നിരക്ക് കൂടിയതും അസഹിഷ്ണുത വര്‍ധിച്ചതും തീവ്രപരിചരണ വിഭാഗത്തിലായ രൂപയും ജോലിക്കു വേണ്ടിയുള്ള യുവാക്കളുടെ നീണ്ടവരിയും ആണോ മോദി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ എന്നും പാര്‍ട്ടി ചോദിക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക