|    Nov 21 Wed, 2018 6:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദി റിസര്‍വ് ബാങ്ക് പിടിച്ചടക്കാന്‍ ശ്രമിക്കുന്നു: ചിദംബരം

Published : 9th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇത്തരം നീക്കം വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകം തിരഞ്ഞെടുത്ത ആളുകളെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ ബോര്‍ഡില്‍ കുത്തിനിറച്ചിട്ടുണ്ട്. നവംബര്‍ 19ലെ ആര്‍ബിഐ ബോര്‍ഡ് യോഗത്തിലൂടെ തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തും- അദ്ദേഹം പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പ് പ്രകാരം ഒരു ലക്ഷം കോടി രൂപ സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ കേന്ദ്രം നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൊഴിമാറ്റം;

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss