|    Feb 23 Thu, 2017 6:12 am
FLASH NEWS

മോദി രാജ്യം കുത്തകകള്‍ക്കു തീറെഴുതുന്നു: കെ സുധാകരന്‍

Published : 21st November 2016 | Posted By: SMR

എളയാവൂര്‍:  നിര്‍ധനരുടെ ഉന്നമനത്തിനായി കുത്തക ബാങ്കുകള്‍ ദേശവല്‍ക്കരിച്ച് ഇന്ത്യയുടെ പൊതുസ്വത്താക്കിയ മാറ്റിയ ഇന്ദിരാഗാന്ധിയെ ജനം സ്മരിക്കുമ്പോള്‍ വര്‍ഗീയവിഷം ചീറ്റി അധികാരത്തിലേറിയ നരേന്ദ്രമോദി കോര്‍പറേറ്റുകള്‍ക്കു രാജ്യം തീറെഴുതി കൊടുക്കുകയാണെന്ന് മുന്‍മന്ത്രി കെ സുധാകരന്‍. എളയാവൂര്‍ സൗത്ത് കുടത്തുതാഴെ മഹാത്മ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നെഹ്‌റു ജയന്തി ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവന്‍ എളയാവൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി എ നരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, സുരേഷ് ബാബു, വി വി പുരുഷോത്തമന്‍, എം കെ മോഹനന്‍, സുധീഷ് മുണ്ടേരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക