|    May 27 Sat, 2017 1:52 pm
FLASH NEWS

മോദി യെ ചീമുട്ടയോട് ഉപമിച്ചു; ഇന്ത്യയോട് യുദ്ധത്തിന് തയ്യാര്‍: ജാവേദ് മിയാന്‍ദാദ്

Published : 5th October 2016 | Posted By: SMR

Narendra_Modi

ഇസ്‌ലാമാബാദ്: പാകിസ്താനെതിരേ യുദ്ധം ചെയ്യാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാന്‍ ഒരോ പാക് പൗരനും തയ്യാറാണ്. ഇന്ത്യയുടെ ഭീഷണിക്കു മുന്നില്‍ പാകിസ്താന്‍ തലകുനിക്കില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രി വെറും ചീമുട്ടയാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താനിലെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദിന്റെ അഭിപ്രായ പ്രകടനം. കളിക്കുന്ന സമയത്ത് ഇന്ത്യയിലൂടെ യാത്രചെയ്ത അനുഭവംവച്ച് ഇന്ത്യക്കാര്‍ പൊതുവേ നല്ലവരാണെന്നും മിയാന്‍ദാദ് കുട്ടിച്ചേര്‍ത്തു. എന്നാല്‍, ഇന്ത്യയിലെ ചിലര്‍ പാക് ജനങ്ങളെ കൊലയ്ക്ക് കെടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം അവര്‍ക്കെതിരേ പോരാടാനും ആഹ്വാനം ചെയ്തു.
പാക് മുന്‍ നായകന്‍ മിയാന്‍ദാദിന്റെ പ്രസ്താവനയ്ക്ക് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ മറുപടിയുമായി രംഗത്തുവന്നു. കാര്‍ഗില്‍ പോരാട്ടത്തിന്റെ ഞെട്ടലില്‍നിന്നും പാകിസ്താന്‍ മുക്തരായിട്ടില്ല. അതുപോലെ ലോകകപ്പില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലെന്ന ഞെട്ടലിലാണ് മിയാന്‍ദാദും-താക്കൂര്‍ പറഞ്ഞു. ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാകിസ്താനെ മുട്ടുകുത്തിക്കാന്‍ ഇന്ത്യക്കറിയാമെന്ന് കൂട്ടിച്ചേര്‍ത്ത അനുരാഗ് താക്കൂര്‍, ധൈര്യമുണ്ടെങ്കില്‍ ബന്ധുകൂടിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനോട് ഒളിച്ചിരിക്കാതെ പുറത്തുവരാന്‍ മിയാന്‍ദാദ് അവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ പാകിസ്താനുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും താക്കൂര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day