|    Sep 24 Sun, 2017 6:58 am
FLASH NEWS
Home   >  National   >  

മോദി മുസ്‌ലിങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല: അസം ഖാന്‍

Published : 14th August 2016 | Posted By: mi.ptk

azam-khan

ഉത്തര്‍പ്രദേശ്: രാജ്യത്ത് മുസ്‌ലിങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. നടന്‍ ഷാരൂഖാനെ അമേരിയിലെ വിമാനത്താവളത്തില്‍ തടഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് സമാധാനപരമായ ജീവിതം നയിക്കാന്‍ നരേന്ദ്രമോദി അനുവദിക്കുന്നില്ല. അതുപോലെ മോദിയുടെ സുഹൃത്ത് ബരാക് ഒബാമ അമേരിക്കയിലും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും എങ്ങോട്ട് പോകണമെന്ന്  അറിയാതെ നില്‍ക്കുകയാണ് രാജ്യത്തെ ന്യൂനപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക