|    Jul 23 Sun, 2017 12:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദി മന്ത്രിസഭയില്‍ 24 ക്രിമിനല്‍ക്കേസ് പ്രതികള്‍

Published : 10th July 2016 | Posted By: sdq

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ 78 അംഗ മന്ത്രിസഭയില്‍ 24 പേര്‍ ക്രിമിനല്‍ക്കേസ് പ്രതികള്‍. നിലവിലുണ്ടായിരുന്ന അഞ്ചു മന്ത്രിമാരെ ഒഴിവാക്കി 19 പേരെ പുതുതായി ഉള്‍പ്പെടുത്തി കഴിഞ്ഞയാഴ്ച മോദി മന്ത്രിസഭ പുനസ്സംഘടിപ്പിച്ചിരുന്നു. 72 പേരാണ് കോടീശ്വരന്‍മാരായി ഉള്ളത്. പുതുതായി വന്ന മന്ത്രിമാരുടെ ശരാശരി സ്വത്ത് 8.73 കോടിയാണ്. മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ ശരാശരി സ്വത്ത് 12.94 കോടിയും. ഡല്‍ഹി ആസ്ഥാനമായ സന്നദ്ധസംഘടന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
പുതിയ മന്ത്രിമാരില്‍ 44.9 കോടിയുമായി എം ജെ അക്ബറാണ് ഏറ്റവും സമ്പന്നന്‍. 35.35 കോടിയുടെ സ്വത്തുള്ള പി പി ചൗധരിയാണ് രണ്ടാമന്‍. 29.97 കോടി ആസ്തിയുള്ള വിജയ് ഗോയലാണ് മൂന്നാം സ്ഥാനത്ത്. രമേശ് ജിഗാജിങ്ഗി, പുരുഷോത്തം കോദാബായി രൂപാല, അനുപ്രിയ പട്ടേല്‍, മഹേന്ദ്രനാഥ്, ഫാഗന്‍ സിങ് കുലസ്‌തെ, രാജന്‍ ഗോഹയ്ന്‍, എസ് എസ് അഹ്‌ലുവാലിയ, അര്‍ജുന്‍രാം മേഗാവാള്‍, സി ആര്‍ ചൗധരി, മന്‍സുഖ്ഭായ് മന്‍ഡാവിയ, കൃഷ്ണരാജ് എന്നിവര്‍ ഒരു കോടിക്കു മുകളില്‍ സ്വത്തുള്ളവരാണ്. ആകെ മന്ത്രിമാരില്‍ 9 പേര്‍ 30 കോടിക്കു മുകളില്‍ സ്വത്തുള്ളവരാണ്.
പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ അനില്‍ മാധവ് ദാവെയ്ക്കാണ് പുതിയ മന്ത്രിമാരില്‍ ഏറ്റവും കുറച്ചുമാത്രം സ്വത്തുള്ളത്-60.97 ലക്ഷം. പുതിയ മന്ത്രിമാരില്‍ ആറുപേര്‍ ഒരു കോടിക്കു താഴെ സ്വത്തുള്ളവരാണ്. ഏഴു പേര്‍ക്കെതിരേ ക്രിമിനല്‍ക്കേസുണ്ട്. മൂന്നു മന്ത്രിമാര്‍ 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നും ഇടയിലാണ് 44 പേരുടെ പ്രായം. 61നും 80നും ഇടയില്‍ പ്രായമുള്ളവര്‍ 31 പേരുണ്ട്. ഒമ്പതു വനിതകളാണ് മന്ത്രിസഭയിലുള്ളത്. 78ല്‍ 14 പേര്‍ 12ാം ക്ലാസോ അതിനു താഴെയോ യോഗ്യതയുള്ളവരാണ്. 63 പേര്‍ക്ക് ബിരുദമോ അതിനു മുകളിലോ യോഗ്യതയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക