|    Mar 24 Fri, 2017 9:55 am
FLASH NEWS

മോദി മന്ത്രിസഭയിലെ അംഗം വേശ്യാലയം നടത്തുന്നുണ്ടെന്ന് ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ

Published : 23rd September 2016 | Posted By: Navas Ali kn

swati-maliwal

നരേന്ദ്രമോദി മന്ത്രിസഭയിലെ ഒരംഗം ഡല്‍ഹിയില്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് വേശ്യാലയം നടത്തുന്നതായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് സ്വാതി ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മോദി സര്‍ക്കാറിലെ പ്രമുഖനായ മന്ത്രി വര്‍ഷങ്ങളായി ഡല്‍ഹിയില്‍ വേശ്യാലയം നടത്തുകയാണ്. ജി.ബി റോഡിലാണ് ഇതുള്ളത്. ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവും വേശ്യാലയ നടത്തിപ്പില്‍ പങ്കാളിയാണ്. പത്തു വയസുള്ള പെണ്‍കുട്ടികളെ വരെ വേശ്യകളാക്കി ഇവിടെ പാര്‍പ്പിക്കുന്നുണ്ടെന്നും സ്വാതി ആരോപിച്ചു. പാര്‍ലമെന്റിനു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് വേശ്യാലയം പ്രവര്‍ത്തിക്കുന്നത്. ചില പെണ്‍കുട്ടികള്‍ ദിവസം മുപ്പതു പേരോടൊപ്പം വരെ കിടക്ക പങ്കിടേണ്ടിവരുന്നുണ്ടെന്നും സ്വാതി പറഞ്ഞു. ഇവിടെ നിരവധി പെണ്‍കുട്ടികള്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
വേശ്യാലയം സംബന്ധിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അന്വേഷണം നടത്തുന്നതിനിടെ തനിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇതിനെ തടയുകയായിരുന്നു. അറസ്റ്റു ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തിയായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് വനിതാ കമ്മീഷനില്‍ നിന്നും നീക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും സ്വാതി പറഞ്ഞു.

(Visited 560 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക