|    Oct 19 Fri, 2018 3:30 pm
FLASH NEWS

മോദി ഭരണത്തില്‍ നിലപാടുകള്‍ക്കുള്ള മറുപടി മരണം: സി ആര്‍ മഹേഷ്

Published : 14th September 2017 | Posted By: fsq

 

ശാസ്താംകോട്ട: ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ ധീരമായ നിലപാട് എടുക്കുന്നവര്‍ക്കുള്ള മറുപടി മരണമാണെന്ന് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചിരിക്കയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ട ഹെഡ് പോസ്റ്റാഫിസിനു മുമ്പില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്‍ പ്രമാണിത്തവും ഫാഷിസവും നടപ്പിലാക്കാന്‍ ശ്രമിച്ച രാജ്യങ്ങളിലെല്ലാം ആദ്യം തന്നെ വധിക്കപ്പെടുന്നത് ശക്തമായി പ്രതികരിക്കുന്ന ചിന്തകരും എഴുത്തുകാരും സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരുമൊക്കെയാണ്. ഇതിനോടൊപ്പം തന്നെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായിരിക്കുകയാണ്.  ഇതിനെതിരേ ശക്തമായ പ്രതിരോധം ഉയന്നു വരുമെന്നും അതിന് യൂത്ത് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സി ആര്‍ കൂട്ടിച്ചേര്‍ത്തു.ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈ ഷാജഹാന്‍, തുണ്ടില്‍ നൗഷാദ്, ശാസ്താംകോട്ട സുധീര്‍, ദിനേശ് ബാബു, സിയാദ് ഭരണിക്കാവ്, ഷമീര്‍ ഇസ്മയില്‍, നിസാം ഒല്ലായി, വൈ നജീം, ഷൗക്കത്ത്, അജി ഏഴാംമൈല്‍, ജശാന്ത്, ഷിഹാബ്, വിപിന്‍ സിജു, ബൈജു തെങ്ങുംവിള, നിധിന്‍കുമാര്‍, ബിജു, പ്രവീണ്‍ കൊടുവാര്‍ക്കം, ഷെബിന്‍ കബീര്‍, സിബി, നാദിര്‍ഷ, അനില്‍ കണ്ണാത്ത്, ഉമേഷ് കുന്നത്തൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss