|    Oct 18 Thu, 2018 7:55 pm
FLASH NEWS

മോദി ഭരണത്തില്‍ തൊഴിലാളി വിരുദ്ധതയും വര്‍ഗീയതയും: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ തൊഴിലാളി വിരുദ്ധതയും വര്‍ഗീയതയുമാണ് പ്രധാന പ്രശ്‌നമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പയ്യാമ്പലം മെര്‍മെറില്‍ എസ്ടിയു സംഘടിപ്പിച്ച സംസ്ഥാന നേതൃ ക്യാംപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണകാലത്ത് തൊഴിലാളി വെറുക്കപ്പെട്ടവനായി മാറി. മുതല്‍ മുടക്കുന്നവനാണ് ഇന്ന് രാജ്യത്ത് പ്രഥമ പരിഗണന. അതു കഴിഞ്ഞ് യന്ത്രങ്ങള്‍ക്കാണു സ്ഥാനം. മൂന്നാമതായി മാത്രമേ തൊഴിലാളിയെ പരിഗണിക്കുന്നുള്ളൂ. ഇതു പ്രതിരോധിക്കാന്‍ തൊഴിലാളികളുടെ ഐക്യനിര ആവശ്യമാണ്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ തുടക്കത്തിലേ പ്രതിരോധിച്ചില്ലെങ്കില്‍ അവ തൊഴിലാളികളെ തന്നെ വിഴുങ്ങും. പശുവിന്റെ വില പോലും ഇന്ന് ഇന്ത്യയില്‍ മനുഷ്യനില്ലാതായി. ഫാഷിസത്തിനും വര്‍ഗീയക്കുമെതിരേ പോരാടാന്‍ തൊഴിലാളി സംഘടനകള്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസിടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്്മത്തുല്ല, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ജില്ലാ ഖജാഞ്ചി വി പി വമ്പന്‍, കെഎംസിസി പ്രതിനിധി എം അബ്ബാസ് ഹാജി, എസ്ടിയു ജില്ലാ പ്രസിഡന്റ് അഡ്വ. എം മഹ്മൂദ്, ജനറല്‍ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss