|    Sep 26 Wed, 2018 2:51 am
FLASH NEWS

മോദി ഭരണഘടന അട്ടിമറിക്കും: ആര്‍ ബി ശ്രീകുമാര്‍

Published : 15th August 2018 | Posted By: kasim kzm

കോഴിക്കോട്: നരേന്ദ്ര മോദി അടുത്ത തവണയും ഭരണത്തിലെത്തിയാല്‍ രാജ്യത്തെ ഭരണഘടന അട്ടിമറിക്കുമെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. ഒരിക്കല്‍ കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ എല്ലാ പൗരന്‍മാര്‍ക്കും അന്തസ് നല്‍കുന്ന ഭരണഘടന ഇല്ലാതാക്കി സവര്‍ണ പ്രത്യയശാസ്ത്രം നടപ്പാക്കാനാണ് മോദി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി സമാപന പരിപാടിയില്‍ ‘ആഘോഷമാക്കേണ്ടുന്ന ജനാധിപത്യം’ എന്ന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍. ഇന്ത്യന്‍ ജനാധിപത്യം ഇന്ന്്്്് കോര്‍പറേറ്റ് ആധിപത്യമായി മാറിയിട്ടുണ്ട്്്്്. കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളെ ജാതി മതാടിസ്ഥാനത്തില്‍ ഭിന്നിക്കുകയാണ്. രാജ്യത്ത് പണ്ട് മുതലെ നിലനിന്ന വര്‍ണ വ്യവസ്ഥ എന്നും ഇന്ത്യക്കാരെ തോല്‍പ്പിച്ചിട്ടേയുള്ളു. വിദേശികളുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പെ നടത്തിയ യുദ്ധങ്ങളില്‍ പോലും നമ്മെ പരാജയപ്പെടുത്തിയത് ജാതീയതയാണ്.
ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളികളെ നേരിടാന്‍ എല്ലാ മതേതര ശക്തികളും ഒരുമിക്കണം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പരസ്പര ഐക്യം ശക്തിപ്പെടുത്തി താഴെതട്ടില്‍ നിന്നും ആ ഐക്യം അരക്കിട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു. പരിപാടിയില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഗുലാബ് ജാന്‍, എ കെ അബ്ദുല്‍ ഹക്കിം സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss