|    Dec 13 Thu, 2018 5:09 pm
FLASH NEWS

മോദി ഭരണകൂടം രാജ്യത്തിനു നാണക്കേട്: പന്ന്യന്‍

Published : 23rd April 2018 | Posted By: kasim kzm

തൃശൂര്‍: കാലികളെ മേച്ച് ജീവിക്കുന്ന എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ അമ്പലത്തിലേക്ക് വലിച്ചുകൊണ്ടുപോയി  എട്ടുപേര്‍ മാറിമാറി ബലാല്‍സംഗം ചെയ്ത രാജ്യത്തെ ലോകത്തിന് മുമ്പില്‍ ലജ്ജിപ്പിച്ച പ്രവൃത്തിയെ കണ്ടില്ലെന്ന് നടിക്കുന്ന മോദി ഭരണകൂടം നാണക്കേടാണെന്ന് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.
ലോകത്തിനാകെ മാതൃകയായ ഹൈന്ദവ സംസ്‌കാരത്തിന്റെ പേരുപറഞ്ഞ് രാജ്യത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന മോദി രാജ്യത്ത് നല്ല ദിനങ്ങള്‍ വരുന്നുവെന്ന് പറയുന്നത് അപഹാസ്യമാണ്. സി പി ഐ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ സി അച്യുതമേനോന്‍ ഭവന പദ്ധതിയില രണ്ടാം വീടിന്റെ തക്കോല്‍ദാന സമ്മേളനം മണ്ണുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയും മകനും കൂടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു.
പഴയ കാലങ്ങളിലെ മുളിപ്പാട്ടുമായി വരുന്ന കേരളത്തിലെ തമ്പ്രാക്കന്‍മാരെ പോലെയാണ് ബിജെപി മന്ത്രിമാര്‍. രാജ്യത്ത്്് ഇപ്പോള്‍ നടക്കുന്നത്്് ദുര്‍ഭരണമാണ്. അതിനുദാഹരമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ 15000 കോടി രൂപയുടെ വായ്പ തട്ടിപ്പ്്്. ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥയെ കമ്മ്യൂണിസ്റ്റുകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്ന് പന്ന്യന്‍ പറഞ്ഞു.
എ ഐ വൈ എഫ്് നേതാവായിരുന്ന സന്തോഷ്് കുമാറിന്്് വീടിന്റെ താക്കോല്‍ദാനം സി എന്‍ ജയദേവന്‍ എംപി നിര്‍വ്വഹിച്ചു. കെ രാജന്‍ എം എല്‍എ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി ആര്‍ രമേഷ്‌കുമാര്‍, കെ ശ്രീകുമാര്‍, ഷീല വിജയകുമാര്‍, എം സ്വര്‍ണ്ണലത, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാം പറമ്പില്‍, എ ഐ കെ എസ്് ജില്ലാ സെക്രട്ടറി എന്‍ കെ സുബ്രഹ്മണ്യന്‍, ബി കെ എം യു ജില്ലാ പ്രസിഡന്റ് വി എസ് പ്രിന്‍സ്, സി പി ഐ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി ആര്‍ രാധാകൃഷ്ണന്‍,  മണ്ഡലം സെക്രട്ടറിയേറ്റ്് മെമ്പര്‍ എം  കെ ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍ അജിത വിജയകുമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss