|    Oct 16 Tue, 2018 6:04 pm
FLASH NEWS

മോദി-പിണറായി കൂട്ടുകെട്ട് തകര്‍ക്കാന്‍ അധികസമയം വേണ്ട: വി വി പ്രകാശ്

Published : 27th October 2017 | Posted By: fsq

 

മഞ്ചേരി: വൈദേശീയാധിപത്യത്തില്‍ നിന്നു നാടിനെ മോചിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് മോദി-പിണറായി കൂട്ടുകെട്ടിന്റെ ഭീകരതയില്‍ നിന്നുള്ള ജനമോചന പോരാട്ടത്തിന് കച്ചമുറുക്കാന്‍ ചെറു പ്രയാസം പോലുമില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച നേതൃസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നഗരത്തില്‍ നല്‍കുന്ന സ്വീകരണത്തിനു മുന്നോടിയായായിരുന്നു പരിപാടി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍ അധ്യക്ഷനായി. ഡിസിസി ഖജാഞ്ചി വല്ലാഞ്ചിറ ഷൗക്കത്തലി, സെക്രട്ടറിമാരായ അസീസ് ചീരാന്‍ തൊടി, ഡോ. എം ഹരിപ്രിയ, അഡ്വ. ബീന ജോസഫ്, പി സി വേലായുധന്‍ കുട്ടി, മുന്‍ സെക്രട്ടറി ടി പി വിജയകമാര്‍, നഗരസഭ ഉപാധ്യക്ഷന്‍ വി പി ഫിറോസ്, വി സി നാരായണന്‍കുട്ടി, അപ്പു മേലാക്കം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss