|    Nov 19 Mon, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍: മന്‍മോഹന്‍

Published : 28th October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ (വൈരുധ്യങ്ങളുടെ പ്രധാനമന്ത്രി) ആണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ശശി തരൂര്‍ എംപിയുടെ പുതിയ പുസ്തകമായ‘ദി പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്ററിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോദി ജനങ്ങള്‍ക്കുമുമ്പില്‍ പരാജിതനെപ്പോലെ നില്‍ക്കുകയാണ്. വോട്ടര്‍മാ ര്‍ അര്‍പ്പിച്ച വിശ്വാസം മോദി തകര്‍ത്തു. രാജ്യത്തു നടക്കുന്ന വര്‍ഗീയകലാപങ്ങളിലും ആള്‍ക്കൂട്ടക്കൊലകളിലും ഗോസംരക്ഷകരുടെ ആക്രമണങ്ങളിലും പ്രധാനമന്ത്രി മൗനംപാലിക്കുകയാണ്. താന്‍ എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, വര്‍ഗീയ കലാപങ്ങളെക്കുറിച്ച് അദ്ദേഹം മൗനംപാലിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss