|    Jul 27 Thu, 2017 4:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ?: കോണ്‍ഗ്രസ്

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ടാല്‍ അദ്ദേഹം പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നുവെന്ന് കോണ്‍ഗ്രസ്. ദേശീയ സുരക്ഷയുടെ മറവില്‍ മോദി രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
ഇന്ത്യയുടെ രോഷം പാകിസ്താനെ അറിയിക്കുന്നതിനു പകരം പാകിസ്താനിലെ വികസനപ്രശ്‌നങ്ങളാണ് മോദി പറഞ്ഞത്. പോഷകഹാരക്കുറവും പട്ടിണിയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി അദ്ദേഹം വിഷയം മാറ്റാന്‍ ശ്രമിക്കുകയാണ്. തിവാരി പറഞ്ഞു. ബിജെപിയുടെ ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് മോദി പട്ടിണിക്കെതിരേയും തൊഴിലില്ലായ്മക്കെതിരേയും നിരക്ഷരതക്കെതിരേയും യുദ്ധം ചെയ്യുന്നതിന് പാകിസ്താന്‍ തയ്യാറാണോ എന്ന് ചോദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക