|    Jun 23 Sat, 2018 6:17 am
FLASH NEWS

മോദി നോട്ടിന് റേഷന്‍ ഏര്‍പ്പെടുത്തിയപ്രഥമ പ്രധാനമന്ത്രി: കോടിയേരി

Published : 18th January 2017 | Posted By: fsq

 

നെടുങ്കണ്ടം: നിരോധനം വഴി നോട്ടിനു റേഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വൈദ്യുതി മന്ത്രി എം എം മണിക്കും സിപിഎം നേതാക്കള്‍ക്കുമെതിരേ കോണ്‍ഗ്രസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ പാര്‍ട്ടി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയാവുന്നതിനു മുമ്പേ കെട്ടിച്ചമച്ച കേസാണ് എം എം മണിക്കെതിരേ യുഡിഎഫ് ഉന്നയിക്കുന്നത്.സുപ്രിം കോടതി വരെ കേസ് പരിശോധിച്ച് തീര്‍പ്പാക്കിയതാണ്. ഇതൊന്നും സിപിഎമ്മിനെ തകര്‍ക്കുകയില്ലെും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍, പി എസ് രാജന്‍, കെ എസ് മോഹനന്‍, വി എന്‍ മോഹനന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss