|    Oct 20 Sat, 2018 8:26 pm
FLASH NEWS
Home   >  National   >  

മോദി നുണയനായ പ്രധാനമന്ത്രി: രാജ് താക്കറെ

Published : 30th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: നരേന്ദ്രമേദി നുണയനാണെന്നും മോദിയെ പോലെ നുണയനായ പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് മറന്നു കളയുകയുമാണ്. ഇത്തരത്തില്‍ നുണപറയാന്‍ മോദിക്ക് എങ്ങനെ കഴിയുന്നുവെന്നും രാജ് താക്കറെ ചോദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മേദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ മുംബൈയിലൂടെ ഓടില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. മോദിക്ക് ബുള്ളറ്റ് ട്രെയിന്‍ വേണമെങ്കില്‍ ഗുജറാത്തില്‍ പണിയട്ടെ എന്നും മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കുമെങ്കില്‍ അത് പ്രതിരോധിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിന് കാരണമായി റെയില്‍വേ പഴിക്കുന്നത് മഴയെ ആണെന്നും മുംബൈയില്‍ ആദ്യമായല്ല മഴപെയ്യുന്നതെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ കഴിവു കെട്ടവനാണെന്നും രാജ് താക്കറെ പറഞ്ഞു. ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരുകട്ടപോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss