|    Sep 23 Sun, 2018 11:52 am
FLASH NEWS
Home   >  National   >  

മോദി- ദി ലൈ ലാമ(കള്ള സന്യാസി)യെന്ന് പോസ്റ്റര്‍: ഉറവിടം തേടി പോലിസ്

Published : 12th May 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദി ലൈ ലാമ(കള്ള സന്യാസി)യെന്ന് വിശേഷിപ്പിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. പോസ്റ്റിന്റെ ഉറവിടെ തേടി നടി ഡല്‍ഹി പോലിസ് രംഗത്തെത്തിയിട്ടുണ്ട്.കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ പലതും അബദ്ധങ്ങള്‍ നിറഞ്ഞതും നുണകളും ആയിരുന്നു.

ഇതിന്റെ പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റര്‍ വന്നതെന്ന് ശ്രദ്ധേയമാണ്.പോസ്റ്ററില്‍ മോഡി കൈകൂപ്പി നില്‍ക്കുന്ന ചിത്രവുമുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടാനാണ് ശ്രമം.  പോസ്്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss