|    Apr 24 Mon, 2017 3:05 am
FLASH NEWS

മോദി-തെരേസ മെയ് കൂടിക്കാഴ്ച ഇന്ന്

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ത്രിദിന സന്ദര്‍ശനത്തിന് ഇന്ന് ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിക്ക് പുറമെ ബംഗളൂരുവും സന്ദര്‍ശിക്കുന്ന അവര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ജൂലൈയില്‍ അധികാരമേറ്റ തെരേസയുടെ ആദ്യ വിദേശപര്യടനമാണിത്. ലോകത്തെ അതിവേഗം വളരുന്ന രാജ്യമായ ഇന്ത്യ ബ്രിട്ടന്റെ പ്രധാന സൗഹൃദരാഷ്ട്രമാണെന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് അവര്‍ പറഞ്ഞു. വ്യാപാര-പ്രതിരോധ ചര്‍ച്ചകള്‍ക്കു പുറമെ ഇന്ത്യന്‍ വ്യവസായികളെ ബ്രിട്ടനില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുമെന്നും തെരേസ കൂട്ടിച്ചേര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day