|    Mar 29 Wed, 2017 8:43 am

മോദി ജനാധിപത്യത്തെ ഏകാധിപത്യത്തിലേയ്ക്ക് മാറ്റുന്നു: സീതാറാം യെച്ചൂരി

Published : 13th June 2016 | Posted By: mi.ptk

seetharam-yechuri

തൃശൂര്‍:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്ററി  ജനാധിപത്യത്തെ ഭീകര ഏകാധിപത്യത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലാണ് ഇവരുടെ മുഖ്യ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ റീജിണല്‍ തിയേറ്ററില്‍ നടന്ന ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമെതിരെ ശക്തമായ വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ടെന്നും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുസ്‌ലിം ലീഗ് പോലുള്ള മതാതിഷ്ഠിത പാര്‍ട്ടികളാണ് രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണയിക്കുന്നതെന്നും അതുപോലെ പല പാര്‍ട്ടികളും മതപരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day