|    Feb 24 Sat, 2018 8:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മോദി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന കാലം വിദൂരമല്ല: കെ മുരളീധരന്‍ എംഎല്‍എ

Published : 15th January 2017 | Posted By: fsq

k-muraleedharan_

തിരുവനന്തപുരം: ഖാദി കലണ്ടറില്‍ നിന്നു മഹാത്മാഗാന്ധിയുടെ ചിത്രം നീക്കംചെയ്ത നരേന്ദ്രമോദിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു രാജ്യത്തിന്റെയും ജനതയുടെയും സര്‍വസ്വമായിരുന്ന മഹാത്മാവ് ഗോഡ്‌സെ എന്ന മതഭ്രാന്തനാല്‍ വെടിയേറ്റ് പിടഞ്ഞുവീണ് മരിച്ചപ്പോള്‍ ഭാരതത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വിജയാഘോഷം നടത്തിയവര്‍ ഇപ്പോള്‍ കലണ്ടറില്‍നിന്നു ഗാന്ധിജിയെ ഒഴിവാക്കുന്നതില്‍ അദ്ഭുതമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍, ആ സ്ഥാനത്ത് നരേന്ദ്രമോദി ഇരിക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് മുറിവേറ്റ് പിടയുകയാണ്. ഇന്ന് ആ മുറിവില്‍നിന്ന് അണമുറിയാതെ ചുടുചോര ഒഴുകുന്നു. നരേന്ദ്രമോദി ഭാരതത്തിന്റെ രാഷ്ട്രീയ പിന്നാമ്പുറങ്ങളിലെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ തങ്കത്താളുകളില്‍ ആലേഖനം ചെയ്യപ്പെട്ടവയാണ് ചര്‍ക്കയും ഖാദി പ്രസ്ഥാനവും. അനിര്‍വചനീയമായ ലാളിത്യത്തിന്റെ ആ പരിപാവനതയ്ക്ക് മുന്നില്‍ സ്വര്‍ണനൂലിനാല്‍ തയ്ച്ച കോട്ടുമിട്ട് ഇന്ന് മോദിയിരിക്കുന്നു. ഇല്ല മോദിക്ക് ഗാന്ധിയാകാനാവില്ല. ഏഴ് ജന്‍മം നായായും നരിയായും പിന്നെ നരനായും ജനിച്ചുമരിച്ചാലും ഗാന്ധിജി നടന്ന വഴികളില്‍, മഹാത്മാവിന്റെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന മണല്‍ത്തരിയാവാന്‍ പോലുമുള്ള യോഗ്യത നരേന്ദ്രനില്ല. കലണ്ടറില്‍ നിന്ന് നീക്കിയാല്‍ ഗാന്ധിജി ഇല്ലാതാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss