|    Sep 26 Wed, 2018 12:05 pm

മോദി ചര്‍ക്കയുടെ മുന്നില്‍ ഉപവിഷ്ടനായത് സ്വന്തം പരസ്യത്തിനു വേണ്ടി: ഉമ്മന്‍ചാണ്ടി

Published : 16th January 2017 | Posted By: fsq

 

കോട്ടയം: ജീവിതത്തില്‍ ഒരിക്കലും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാത്ത നരേന്ദ്രമോദി ഖാദി ബോര്‍ഡിലൂടെ സ്വന്തം പരസ്യത്തിന് വേണ്ടിമാത്രമാണ് ചര്‍ക്കയുടെ മുന്നില്‍ ഉപവിഷ്ടനായതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളോട് യാത്ര ചെയ്യരുതെന്ന് പറയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വിദേശരാജ്യങ്ങള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ ഇന്ത്യയ്ക്ക് മോദി അപമാനം വരുത്തിയതായും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 50 ദിവസത്തിനുള്ളില്‍ 60 പ്രസ്താവനയിറക്കി ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ ആര്‍ബിഐ ഗവര്‍ണറും ഉന്നത ഉദ്യോഗസ്ഥരും അപഹാസ്യരായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസ്, സംഘപരിവാര്‍ നേതൃത്വത്തില്‍ ചരിത്രവസ്തുതകളെ മുഴുവന്‍ വളച്ചൗടിക്കാന്‍ ശ്രമിക്കുകയാണ്. നാഥുറാം ഗോഡ്‌സേ ഒരു ബുളറ്റുകൊണ്ടു ഗാന്ധിജിയെ കൊലപ്പെടുത്തിയെങ്കില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് എല്ലാ ദിവസവും ഗാന്ധിജിയെ കൊലപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയെ ഇകഴ്ത്തി കാണിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.  മികച്ച ഏകാധിപതി ആരെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി പിണറായി വിജയനും മല്‍സരിക്കുകയാണ്.  സമരം ചെയ്യാന്‍ മാത്രമേ തങ്ങള്‍ക്കറിയുള്ളൂവെന്നു എല്‍ഡിഎഫ് തെളിയിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാര്‍ കറന്‍സി പ്രശ്‌നത്തിന് പരിഹാരം തേടി അലഞ്ഞപ്പോള്‍ കേരളത്തിലെ ധനകാര്യമന്ത്രി സുഖ ചികില്‍സയ്ക്കും പുസ്തകമെഴുത്തിനുമാണ് സമയം ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ ദുരിതമാണ് കേരളജനത അനുഭവിക്കുന്നത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, ജോസഫ് വാഴയ്ക്കന്‍ എക്‌സ് എംഎല്‍എ, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്,  യുഡിഎഫ് ജില്ലാകണ്‍വീനര്‍ എം ജി മധുസൂദനന്‍, അസീസ് ബഡായി, സണ്ണി തോമസ്, പി എസ് ജയിംസ്, സലിംജി മോടയില്‍, ബിജു മറ്റപ്പള്ളി, ടി എം ജോസഫ്, ജി ഗോപകുമാര്‍, ജി രാമന്‍നായര്‍, സണ്ണി കലൂര്‍, എം ജി ശശിധരന്‍, യൂജിന്‍ തോമസ്, ബോബി ഏലിയാസ്, സുനുജോര്‍ജ്, സണ്ണി കാഞ്ഞിരം, നീണ്ടൂര്‍ മുരളി, ആനന്ദ്പഞ്ഞിക്കാരന്‍, പി എച്ച് നാസര്‍, രാജീവ് മേച്ചേരി, രാജന്‍ പെരുമ്പക്കാട്, എ എസ് അനീഷ്‌കുമാര്‍, ബാബു കോര, എം പി സന്തോഷ്‌കുമാര്‍, ജാന്‍സ് കുന്നപ്പള്ളി, നന്ത്യാട് ബഷീര്‍, ബോബന്‍ തോപ്പില്‍, ബിജു എസ് കുമാര്‍, പ്രൊഫ.നാരായണപിള്ള സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss