|    Jul 17 Tue, 2018 9:36 am
FLASH NEWS

മോദി കോര്‍പറേറ്റുകളുടെ ദാസനായി ഭരണം നടത്തുന്നു : കൊടിക്കുന്നില്‍

Published : 15th September 2017 | Posted By: fsq

 

കൊല്ലം: പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുവാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ വിനീത ദാസനായി ഭരണം നടത്തുന്നതു കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി  ആരോപിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വളരെ താഴെ വന്നിട്ടും അതിനനുസരിച്ച് പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാതെ നിര്‍ബാധം വില വര്‍ദ്ധിപ്പിക്കുവാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി കൊടുത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി കടുത്ത ജനദ്രോഹമാണെന്നും എംപി അഭിപ്രായപ്പെട്ടു.എണ്ണ വില അടിക്കടി കൂട്ടി സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന ലാഭത്തില്‍ നിന്നും കോടിക്കണക്കിന് രൂപ ബി.ജെപിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് സ്വരൂപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് പ്രയോജനം കിട്ടുന്ന തരത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില ദൈനംദിനം വര്‍ദ്ധിപ്പിച്ചുക്കൊണ്ടിരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാര്‍ കാട്ടുന്ന ജനദ്രോഹ നടപടികള്‍ മുമ്പ് ഒരു കാലത്തും ഇന്ത്യയില്‍ ഒരു സര്‍ക്കാരും കാണിക്കാത്ത നടപടിയാണ്. ജനങ്ങളെ പരസ്യമായി വെല്ലുവിളിച്ച് ഇത്തരത്തിലുള്ള അധികഭാരം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്.  പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ച് വ്യാപകമായ പ്രതിഷേധം ഉണ്ടായിട്ടും അത് മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന പെട്രോളിയം മന്ത്രി, റിലയന്‍സ് പോലുള്ള എണ്ണക്കമ്പനികളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss