|    Mar 27 Mon, 2017 12:36 pm
FLASH NEWS

മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നു:മായാവതി

Published : 9th August 2016 | Posted By: mi.ptk

narendra modi pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവമായി ബിഎസ്പി നേതാവ് രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രധാനമന്ത്രി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നെന്ന് മായാവതി പറഞ്ഞു. ദലിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രണ്ട് വര്‍ഷമായി പ്രതികരിക്കാതിരുന്ന മോദി ഇപ്പോള്‍ ശബ്ദമുയര്‍ത്തിയത് ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മായാവതി കുറ്റപ്പെടുത്തി. എന്നാല്‍ എത്രയൊക്കെ പ്രസ്താവനകളിറക്കിയാലും ഒരു ദലിത് വോട്ട് പോലും ബിജെപിയ്ക്ക് കിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും മായാവതി പറഞ്ഞു.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മായാവതി. ദിലത് സഹോദരങ്ങളെ ആക്രമിക്കുന്നതിന് പകരം തന്നെ ആക്രമിച്ചോളൂ എന്ന് മോദി പറഞ്ഞിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക