|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി എല്ലാം അറിയുന്നവനെന്ന് നടിക്കുന്നുവെന്ന് രാഹുല്‍

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹിന്ദുമതത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നുമറിയില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അയാള്‍ എല്ലാം അറിയുന്നതായി നടിക്കുകയാണ്. എന്താണ് ഹിന്ദൂയിസത്തിന്റെ അന്തസ്സത്ത, എന്താണ് ഗീത പറയുന്നത് – ഇക്കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അയാളൊരു ഹിന്ദുവാണെന്നാണ്. എന്നാല്‍, ഹിന്ദൂയിസത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പോലും അയാള്‍ക്കറിയില്ല. ഏതു തരത്തിലുള്ള ഹിന്ദുവാണ് മോദിയെന്നും രാഹുല്‍ ചോദിച്ചു.
ഉദയ്പൂരില്‍ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍. സൈന്യത്തെക്കുറിച്ചും മോദിക്ക് ഒന്നുമറിയില്ല. എന്നാലും സൈന്യത്തെക്കാള്‍ സൈനികമായ കാര്യങ്ങള്‍ തനിക്കറിയാമെന്നു നടിക്കുകയാണയാള്‍. വിദേശകാര്യങ്ങളില്‍ വിദേശകാര്യമന്ത്രിയെക്കാള്‍ കാര്യങ്ങള്‍ തനിക്കറിയാമെന്ന് അയാള്‍ നടിക്കുന്നു. സൈന്യത്തിന്റെ പരിധിയില്‍ കടന്നുചെന്ന മോദി മിന്നലാക്രമണം തന്റെ രാഷ്ട്രീയ ആയുധമാക്കി. മിന്നലാക്രമണം സൈന്യത്തിന്റെ തീരുമാനമായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ കാലത്തും മിന്നലാക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ സൈന്യം ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അത് രഹസ്യമാക്കിവച്ചു.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി പരാജയമാണ്. 15-20 കൊല്ലത്തിനുള്ളില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്നാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്.
ചൈന അവരുടെ പ്രാദേശിക വൈദഗ്ധ്യം ഉപയോഗിച്ചാണ് വളര്‍ന്നത്. ഇവിടെ അധികാരം മാത്രമാണ് മോദി ഉപയോഗിക്കുന്നത്. അടുത്ത 15 വര്‍ഷം നല്ലൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നമ്മള്‍ ചൈനയെ മറികടക്കും- രാഹുല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss