|    Jan 20 Fri, 2017 7:26 am
FLASH NEWS

മോദി ഇന്ന് ഗുജറാത്തില്‍; പട്ടേലുമാര്‍ പ്രതിഷേധത്തിന്

Published : 30th August 2016 | Posted By: SMR

രാജ്‌കോട്ട്: നിവേദനം സമര്‍പ്പിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെങ്കില്‍ ഇന്ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പട്ടേല്‍ സമുദായം. ജാംനഗര്‍ ജില്ലയില്‍ സൗരാഷ്ട്ര നര്‍മദ അവതാരന്‍ ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്.
സംവരണ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ വര്‍ഷം പട്ടേലുമാര്‍ക്ക് എതിരേ നടന്ന അതിക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി പാലിക്കുന്ന മൗനത്തിന്റെ വിശദീകരണമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പതിദര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പിഎഎഎസ്) കണ്‍വീനര്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
മോദിയെ കാണാന്‍ തങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പരിപാടി തടസ്സപ്പെടുത്തില്ല. എന്നാല്‍ അനുമതി നിഷേധിച്ചാല്‍ മോദിയുടെ വേദിക്കു മുമ്പില്‍ പ്രതിഷേധിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. പട്ടേലുമാരെ കൊലപ്പെടുത്തിയ പോലിസുകാരെ ശിക്ഷിക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് നിവേദനത്തില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക