|    Dec 19 Wed, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി ഇംറാന്‍ ഖാന് കത്തയച്ചെന്ന് പാക് വിദേശകാര്യ മന്ത്രി

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കത്തയച്ചതായി വെളിപ്പെടുത്തല്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിര്‍ത്തിവച്ചിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇംറാന്‍ ഖാന് കത്ത് അയച്ചെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യ ഒരുപടി മുന്നോട്ടുവന്നാല്‍ ഞങ്ങള്‍ രണ്ടുപടി മുന്നോട്ടുവയ്ക്കാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഇംറാന്‍ ഖാനും പ്രഖ്യാപിച്ചിരുന്നു. മോദി പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് സൂചിപ്പിച്ചതായി ഖുറേഷി പറയുന്നു. ഇംറാന്‍ ഖാന്‍ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നാണ് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയും പാകിസ്താനും അയല്‍ക്കാരാണ്. വളരെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇരുവര്‍ക്കുമിടയിലുണ്ട്. ഇത് ഇരുരാജ്യങ്ങള്‍ക്കും അറിയാം.
പക്ഷേ, ചര്‍ച്ചകളില്‍ ഏര്‍പ്പെടുക എന്നല്ലാതെ മറ്റൊരു പോംവഴിയും ഇക്കാര്യത്തിലില്ല. സാഹസികത ഇരുരാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ല. കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ഈ പ്രശ്‌നങ്ങളെല്ലാം. അവ പരിഹരിക്കാന്‍ നിരവധി തടസ്സങ്ങളും നേരിട്ടേക്കാം. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. കശ്മീര്‍ ഒരു യാഥാര്‍ഥ്യമാണെന്ന് ഉള്‍ക്കൊള്ളണം. ചരിത്രത്തിന്റെ ഭാഗമാണ് ഇസ്‌ലാമാബാദ് പ്രഖ്യാപനം എന്നും ഖുറേഷി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss