|    Jul 22 Sat, 2017 8:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി അസിസ്റ്റന്റ് സെക്രട്ടറിമാരുമായി സംവദിക്കും

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാരുമായി നാളെ ന്യൂഡല്‍ഹിയില്‍ സംവദിക്കും. 2014 ഐഎഎസ് ബാച്ചിലെ 172 ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി ദേശീയ അക്കാദമിയിലെ രണ്ടാംഘട്ട ട്രെയിനിങിനു ശേഷം 42 മന്ത്രാലയങ്ങളിലെ 58 വകുപ്പുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായി ആഗസ്ത് ഒന്നുമുതല്‍ മൂന്നു മാസത്തേക്ക് ഈ ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കും. കേന്ദ്ര സര്‍ക്കാറില്‍ തന്നെ സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത് ബാച്ച് ഐഎഎസ് ഉദ്യോസ്ഥരാണ് ഇവര്‍.   വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും നയപരിപാടികളുമായി പരിശീലന കാലയളവില്‍ ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക