|    Mar 24 Fri, 2017 1:46 pm
FLASH NEWS

മോദിയോട് എങ്ങിനെ പ്രതികരിക്കണമെന്ന് നവാസ് ഷരീഫിന് കാണിച്ചുകൊടുക്കും: ഇമ്രാന്‍ ഖാന്‍

Published : 29th September 2016 | Posted By: Navas Ali kn

imran

പാക്കിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ തിരിച്ചടിയെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ കടുത്ത വിമര്‍ശനവുമായി തഹ്‌രീക്ക് എ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍. നവാസ് ഷരീഫിന് ഞാന്‍ മറുപടി നല്‍കിക്കഴിഞ്ഞു. ഇനി മറുപടി നല്‍കാനുള്ളത് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കാണ്. നാളെ തന്നെ അത് നല്‍കും. എങ്ങിനെയാണ് മോദിയോട് പ്രതികരിക്കേണ്ടതെന്ന് ഞാന്‍ നവാസ് ഷരീഫിന് കാണിച്ചുകൊടുക്കും – ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. ജനറല്‍ റഹീലാണ് ഇപ്പോള്‍ പാക്കിസ്താനെ നയിക്കുന്നത്. നവാസ് ഷരീഫിന്റേത് കഴിവുകെട്ട സര്‍ക്കാറാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

(Visited 2,269 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക