|    Apr 26 Wed, 2017 11:12 pm
FLASH NEWS

മോദിയെ സ്തുതിച്ചെന്നാരോപിച്ച് ഗുരുവായൂര്‍ കൗണ്‍സിലില്‍ ബഹളം

Published : 19th November 2016 | Posted By: SMR

ഗുരുവായൂര്‍: നഗരസഭാ ചെയര്‍പേഴ്‌സണ്‍ മോദി സ്തുതി നടത്തുകയാണെന്നാരോപിച്ച് കൗണ്‍സിലില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ബഹളം. നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നല്‍കിയ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോദിയെ പരിഹസിക്കുന്ന വിധത്തിലുള്ള പ്രമേയത്തിന് അവതരണാനുമതി നല്‍കാനാവില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. മോദിയെ കുറിച്ച് തങ്ങള്‍ എഴുതിയതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് യുഡിഎഫും വ്യക്തമാക്കി. തങ്ങള്‍ എഴുതിയതില്‍ ഭേദഗതി വരുത്തി പ്രമേയം അവതരിപ്പിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.കൗണ്‍സിലിന്റെ തുടക്കത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തിന് അനുമതി തേടിയത്. ചട്ടങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് പ്രമേയം പരിഗണിക്കാനാവില്ലെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ഇതിനെ എതിര്‍ത്ത് യുഡി എഫ് അംഗങ്ങള്‍ സംസാരം തുടങ്ങി. ഇതിനിടെയാണ് പ്രധാനമന്ത്രിയെ കളിയാക്കുന്ന വിധത്തിലുള്ള പ്രമേയം തനിക്ക് അനുവദിക്കാനാവില്ലെന്ന പ്രസ്താവന എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ നടത്തിയത്. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ചെയര്‍മാന്റെ വേദിക്ക് ചുറ്റുമെത്തി. എല്‍ഡിഎഫ് കൗണ്‍സലര്‍മാ ര്‍ ചെയര്‍പേഴ്‌സന് സംരക്ഷണ വലയം തീര്‍ത്തു. ഇതിനിടെ അജണ്ടകളെല്ലാം പാസാക്കിയെന്ന് പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിട്ടു. അതിനു ശേഷവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗ ണ്‍സില്‍ ഹാളില്‍ നിന്ന് പ്രമേയം വായിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day