|    Jan 19 Thu, 2017 7:55 am
FLASH NEWS

മോദിയെ ശിവിഗിരിയിലെത്തിക്കുന്നത് സംഘപരിവാര അജണ്ട: കൊടിക്കുന്നില്‍

Published : 12th December 2015 | Posted By: swapna en

കൊല്ലം: ശിവഗരി മഠത്തെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശിവഗിരിയില്‍ നിന്ന് ക്ഷണം ഉണ്ടാകാതെ എന്തിനാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരു വ്യക്തി മഠം സന്ദര്‍ശിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. ശിവഗിരി തീര്‍ഥാടനം സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയെ എത്തിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തില്‍ അഭിപ്രായം പറഞ്ഞ ശിവഗിരി മഠത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തപോലെ ശിവഗിരി മഠത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ശ്രമം വിലപോകില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കാഷ്യു കോര്‍പറേഷനിലെ സിബിഐ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ല. തെറ്റ് ചെയ്തവര്‍ ആരായാലും വെളിച്ചത്ത് കൊണ്ടുവരണം. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ സ്വത്ത് വിവരവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക