മോദിയെ വിശ്വസിക്കരുതെന്ന് രാം ജത്മലാനി
Published : 4th July 2016 | Posted By: mi.ptk

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാം ജത്മലാനി. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്നിച്ചിട്ടുണ്ടെന്നും മോദിയെ സഹായിച്ച താന്‍ വഞ്ചിതനായെന്നും അദ്ദേഹം പറഞ്ഞു. മോദിയെ സഹായിക്കേണ്ടിവന്നതില് ഇപ്പോല്‍ കുറ്റബോധമുണ്ടെന്നു പറഞ്ഞ ജത്മലാനി
തിരഞ്ഞെടുപ്പ് സമയത്ത് മോദി നടത്തിയ വാഗ്ദാനങ്ങള്‍ അധികാരം കിട്ടിയതിന് ശേഷം മറന്നുപോയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. മോദിയെ വിശ്വസിക്കരുതെന്നാണ് തനിയ്ക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരികെയെത്തിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കാത്തത് പരാമര്‍ശിച്ചാണ് അദ്ദേഹം മോദിയക്കെതിരെ വിമര്‍ശനവുമായെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.