|    Jan 24 Wed, 2018 4:48 am
FLASH NEWS
Home   >  National   >  

മോദിയെ വിവാഹം കഴിക്കണം; അനിശ്ചിതകാല സമരവുമായി യുവതി

Published : 7th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവമായി യുവതിയുടെ അനിശ്ചിതകാല സമരം. ജയ്പൂര്‍ സ്വദേശിനി
ഓം ശാന്തിയാണ് സമരം നടത്തുന്നത്. ഒരുമാസത്തോളമായി മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നില്‍ സമരം നടത്തുന്ന ഒം ശാന്തിയെക്കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
‘പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ആളുകള്‍ അനുവദിക്കില്ലെന്ന്. എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും എനിക്കറിയാം. ഇതേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കും, എനിക്കറിയാം. എനിക്ക് മോദിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു’ എന്നാണ് വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഓം ശാന്തിയുടെ മറുപടി.

സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്.വിവാഹമോചിതയാണ് ഓംശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. പ്രധാനമന്ത്രി കാണാനെത്തും വരെ ഇവിടെയിരിക്കുമെന്ന് ഓംശാന്തി പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day