|    Oct 18 Wed, 2017 1:18 pm
FLASH NEWS
Home   >  National   >  

‘മോദിയെ പിന്തുണച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്’ :അരുണ്‍ ഷൂരി

Published : 6th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതാണ് താന്‍ ചെയ്ത തെറ്റെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി. കസൗലിയില്‍ ഖുശ്വന്ത് സിങ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ ചെയ്ത അബന്ധങ്ങളിലൊന്ന് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോദിയെ പിന്തുച്ചതും’- അരുണ്‍ ഷൂരി പറഞ്ഞു. മാധ്യമങ്ങളേയും ഷൂരി വിമര്‍ശിച്ചു. സത്യം വെളിച്ചത്തുകൊണ്ടുവരാന്‍  മാധ്യമങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദിയുടെ നോട്ടു നിരോധനമാണെന്ന് ഷൂരി നേരത്തേ ആരോപിച്ചിരുന്നു.
മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മൂന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിലുള്ള നിരാശമൂലമാണ് യശ്വന്ത്് സിന്‍ഹയും അരുണ്‍ ഷൂരിയും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നാണ് ഇതിനെതിരെയുള്ള  ബിജെപിയുടെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക