|    Jan 25 Wed, 2017 6:55 am
FLASH NEWS

മോദിയെ പരിഹസിക്കുന്ന പുസ്തകം നിരോധിക്കാനാകില്ല:ഹൈകോടതി

Published : 4th July 2016 | Posted By: mi.ptk

narendra modi pm

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാസ്യാത്മകമായി പരിഹസിച്ച് പുറത്തിറങ്ങിയ പുസ്തകം ‘ഫേകു ജി ഹാവ് ഡല്‍ഹി മാ’  നിരോധിക്കണമെന്ന ആവശ്യം അഹമ്മദാബാദ് ഹൈകോടതി തള്ളി. നരസിംഹ് സോളങ്കി എന്ന വ്യക്തി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഗുജറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ ആക്ഷേപ ഹാസ്യ പുസ്തകം  ‘ഫേകു ജി ഹാവ് ഡല്‍ഹി മാ’യിലെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്നതാണെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എഴുത്തുകാരനായ ജയേഷ് ഷായുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് നിരീക്ഷിച്ച ഹൈകോടതി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പുസ്തകം ഭീഷണിയല്ലെന്നും പറഞ്ഞു. പുസ്തകം നിരോധിക്കുന്നത് എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്നും വിധിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് മോദി നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു പുസ്തകം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 459 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക