|    Jun 20 Wed, 2018 5:43 am
Home   >  Kerala   >  

മോദിയെയും സുരേഷ് ഗോപിയെയും അപമാനിച്ചയാളാണ് കമലെന്ന് കുമ്മനം

Published : 15th January 2017 | Posted By: mi.ptk

kummanam

തിരുവനന്തപുരം:കമലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ച വ്യക്തിയാണ് കമല്‍ എന്ന് കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
മോദിയെയും സുരേഷ്‌ഗോപിയെയും കമല്‍ അവഹേളിച്ചത് ഇങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ട് കമല്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ കുമ്മനം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.മോദിയെ വിമര്‍ശിച്ച കമലിന്റെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണെന്ന് കുമ്മനം പറഞ്ഞു.

കമലിനെതിരെ വിമര്‍ശനവുമായി നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.ദേശീയത അംഗീകരിക്കാത്ത കമല്‍ രാജ്യംവിട്ട് പോകണമെന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കുമ്മനവും കമലിനെതിരെ പ്രസ്താവനയുമായെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss