|    Aug 14 Tue, 2018 1:49 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മോദിയുമായി പ്രിയങ്ക ചോപ്ര കൂടിക്കാഴ്ച നടത്തി

Published : 1st June 2017 | Posted By: fsq

 

ബെര്‍ലിന്‍: ആറു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി മോദി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. തന്റെ പുതിയ ചിത്രമായ ബേവാച്ചിന്റെ റിലീസിനു ശേഷം ജര്‍മനിയില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്ക തന്നെയാണ് കൂടിക്കാഴ്ചക്കു ശേഷം മോദിയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്നോടൊത്ത് അല്‍പനേരം ചെലവഴിക്കാനും സംസാരിക്കാനും മനസ്സു കാണിച്ച പ്രധാനമന്ത്രിക്ക് നന്ദിയര്‍പ്പിച്ച പ്രിയങ്ക കൂടിക്കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നു വ്യക്തമാക്കി. 30നാണ് പ്രധാനമന്ത്രി ജര്‍മനിയിലെത്തിയത്. റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss