|    Jun 21 Thu, 2018 4:36 am
FLASH NEWS

മോദിയുടേത് ഏകാധിപത്യ ഭരണം: ഉഴവൂര്‍ വിജയന്‍

Published : 10th January 2017 | Posted By: fsq

 

പാലക്കാട്:തികഞ്ഞ ഏകാധിപത്യ ഭരണമാണ് മോദിയുടേതെന്ന്്് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ .നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് (എന്‍വൈസി) പാലക്കാട് ജില്ലാ നേതൃത്വ പരിശീലന ക്യാംപിന്റെ സമാപനസമ്മേളനം  അട്ടപ്പാടി ക്യാംപ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയും ഭരണഘടന കാറ്റില്‍ പറത്തുകയും കോടിക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഇന്ത്യയുടെ മഹത്തായ സാമ്പത്തിക ഘടന തകര്‍ത്ത മോദി രാജ്യത്തിന് ബാധ്യതയായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും ഉഴവൂര്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വരുമാന നഷ്ടത്തിനും ജീവഹാനി സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ചെയ്യാന്‍ തയ്യാറാകാതെ രാഹുലും കോണ്‍ഗ്രസും ഒളിച്ചോടുകയാണ്.കെപിസിസി എന്നത് “കേരള  പ്രദേശ് ചീമുട്ട കോണ്‍ഗ്രസ്സ് എന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.വൈസി ജില്ലാ പ്രസിഡന്റ് അഭിലാഷ് മരുതറോഡ് അധ്യക്ഷത വഹിച്ചു.  എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാന്‍, എന്‍.സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ആലിക്കോയ, ബാബു തോമസ്, പി എ റസാഖ് മൗലവി, ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എന്‍ വൈസി സംസ്ഥാന വൈസ് പ്രസിഡന്റുന്മാരായ ഷെനിന്‍ മന്ദിരാട്, അഫ്‌സല്‍ കുഞ്ഞുമോന്‍, സാബു ഖാന്‍, ഷാജിര്‍ ആലത്തിയൂര്‍, കബീര്‍ പൊന്നാട്, സാംജി ജോര്‍ജ്ജ്, എം പി ഷിജിത്ത്, പി   എ അബ്ദുളള, പി  അബ്ദുള്‍ റഹ്മാന്‍, എം ടി  സണ്ണി, കൈപ്പുറം അബ്ദുള്‍ റഹ് മാന്‍, പി പി ഏനു, ആര്‍  ബാല സുബ്രമണ്യന്‍,റാഷിദ് പടിഞ്ഞാറേതില്‍, എസ് ജെ എന്‍  നജീബ്, നിതിന്‍ എം നായര്‍, പി എ അഷ്‌റഫ്, ജിജേഷ് കണ്ണന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ക്യാംപിനോടനുബന്ധിച്ച് നടന്ന വ്യക്തിത്വ വികസന ക്ലാസിന് പി പി  സിയാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss