|    Oct 20 Fri, 2017 7:18 am
Home   >  National   >  

മോദിയുടെ ട്രോള്‍ പ്രചരിപ്പിച്ചു;എഐബിക്കെതിരെ കേസ്

Published : 14th July 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന പേരില്‍ ട്രോള്‍ പ്രചരിപ്പിച്ച ആക്ഷേപ ഹാസ്യ ഗ്രൂപ്പായ എഐബി (ഓള്‍ ഇന്ത്യ ബക്ചൂദ്) ക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തി റെയില്‍വേ സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ചിത്രത്തിനോടൊപ്പം സ്‌നാപ്ചാറ്റ് ഡോഗ് ഫില്‍ട്ടര്‍ കൂടി ചേര്‍ത്താണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം മോദിയുടെ വിദേശ യാത്രകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അടിക്കുറിപ്പുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം വിവാദമായതോടെ എഐബി പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക