|    Mar 23 Thu, 2017 7:55 am
FLASH NEWS

മോദിയുടെ വിവാദകോട്ട് ഗിന്നസ് ബുക്കില്‍

Published : 21st August 2016 | Posted By: SMR

modicoat

ന്യൂഡല്‍ഹി: റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ കോട്ട് ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. ഏറ്റവും കൂടിയ തുകയ്ക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെയാണ് ഗിന്നസ് താളുകളില്‍ ഇടംപിടിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ലേലത്തില്‍ സൂറത്തിലെ വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേല്‍ 4.31 കോടി രൂപയ്ക്കാണ് കോട്ട് സ്വന്തമാക്കിയിരുന്നത്.
മോദിയുടെ കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ യജ്ഞത്തിലേക്ക് ലേലത്തുക നീക്കിവച്ചു. പ്രധാനമന്ത്രിയായ ശേഷം തനിക്ക് ലഭിച്ച നാനൂറോളം സമ്മാനങ്ങളും കോട്ടിനൊപ്പം അന്ന് ലേലത്തിന് വച്ചിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്. പത്തുലക്ഷത്തോളം രൂപ മോദിയുടെ കോട്ടിന് ചെലവായെന്നാണ് അന്ന് ദേശീയമാധ്യമങ്ങളടക്കം റിപോര്‍ട്ട് ചെയ്തത്. അതോടെ സോഷ്യല്‍ മീഡിയകളിലടക്കം കോട്ട് വന്‍ ചര്‍ച്ചയുമായി. മോദിയുടെ അമിതവ്യയത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നു. ‘നരേന്ദ്ര ദാമോദര്‍ ദാസ് മോദി’ എന്ന പൂര്‍ണനാമം ആലേഖനം ചെയ്തതായിരുന്നു കോട്ട്. കോട്ടിലെ വരയുടെ രൂപത്തില്‍ ആയിരം തവണയാണ് പേര് തുന്നിച്ചേര്‍ത്തിരുന്നത്. ലേല തുക മോദി ഗംഗാ ശുചീകരണത്തിനായി നല്‍കുകയായിരുന്നു.

(Visited 227 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക