|    Apr 25 Tue, 2017 12:04 pm
FLASH NEWS

മോദിയുടെ വാരണാസിയില്‍പാദരക്ഷകള്‍ ക്യൂവിലാണ്

Published : 14th November 2016 | Posted By: SMR

ജയ്പൂര്‍: മൂല്യമേറിയ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നലാക്രമണത്തില്‍ ഇരുട്ടടികിട്ടിയ പൊതുജനം തങ്ങളുടെ കൈയിലുള്ള പണം മാറ്റിവാങ്ങുന്നതിനു മണിക്കൂറുകളോളം വിയര്‍പ്പില്‍കുളിച്ച് ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുമ്പോള്‍ നരേന്ദ്രമോദി ദത്തെടുത്ത വാരണാസിയിലെ ഗ്രാമത്തിലെ കാഴ്ച വ്യത്യസ്തമാണ്. ഇവിടെ ആളുകള്‍ക്ക് പകരം പാദരക്ഷകളാണ് ക്യൂവില്‍ ഇടംപിടിച്ചത്. ഓരോ ചെരിപ്പിന്റെ മുകളിലും കടലാസില്‍ ഉടമസ്ഥന്റെ പേരുകള്‍ എഴുതി വച്ചിരിക്കുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ബാങ്കിന്റെ അടുത്ത് തങ്ങളുടെ സ്ഥാനം എത്തുമ്പോഴാണ് ചെരിപ്പുകള്‍ മാറ്റി പകരം ഗ്രാമീണര്‍ നില്‍ക്കാന്‍ തുടങ്ങുന്നത്. അപ്രതീക്ഷിതമായി എത്തിയ പ്രഖ്യാപനത്തില്‍ ജനം കഷ്ടപ്പെടുന്നതിന്റെ നേര്‍കാഴ്ചകളാണിത്. പണം അസാധുവാക്കി എന്ന പ്രഖ്യാപനം വന്നിട്ട് അഞ്ചാംദിവസം താണ്ടുമ്പോഴും ജനത്തിന്റെ കാഴ്ചപ്പാടിനും ആശങ്കകള്‍ക്കും കുറവൊന്നുമില്ലെന്ന് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.ജീവിതച്ചെലവിന് കൈയിലുള്ള നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതോടെ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയുമാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. രാവിലെതന്നെ നൂറിലധികം ചെരിപ്പുകളാണ് ജയാപുരിലെ ബാങ്കിനു മുന്നിലെ വരിയിലെത്തിയത്. കഴിഞ്ഞ ദിവസം വരിനിന്ന് കുഴഞ്ഞവരാണ് പണം വാങ്ങിയേ മടങ്ങൂയെന്ന വാശിയോടെ രാവിലെ തന്നെ ചെരിപ്പ് ക്യൂവില്‍ എത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day