|    Mar 27 Mon, 2017 6:19 pm
FLASH NEWS

മോദിയുടെ ലക്ഷ്യം ‘സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യ’യാണെന്ന് കനയ്യകുമാര്‍

Published : 11th October 2016 | Posted By: mi.ptk

Kanhaiya_Kumar_2734474g

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. മിന്നാലാക്രമണത്തിന്റെ പേരില്‍ മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് കനയ്യകുമാര്‍ ആരോപിച്ചു. സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യയാണ് മോദിയുടെ ലക്ഷ്യമെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി. എഐവൈഎഫിന്റെ ഇരുപതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വര്‍ഗീയ സാമ്രാജ്യത്വവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കനയകുമാര്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
മോദിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്നും യഥാര്‍ഥ ചോദ്യങ്ങൡ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കനയ്യകുമാര്‍ പറഞ്ഞു.
ചളിയില്‍ വിരിയുന്ന താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നതെന്നും അങ്ങനെയുള്ള താമരക്ക് പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇടം കിട്ടിയതിലെ അപകടം തിരിച്ചറിയണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
മോദി ട്വീറ്റ് ചെയ്താലോ കൈവീശി കാണിച്ചാലോ രാജ്യത്ത് പുരോഗതിയുണ്ടാകില്ലെന്നും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day