|    Aug 17 Thu, 2017 1:01 am
FLASH NEWS

മോദിയുടെ മണ്ടന്‍ തീരുമാനം ജനജീവിതം സ്തംഭിപ്പിച്ചു: കെ ആര്‍ ചന്ദ്രമോഹന്‍

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനത്തിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹന്‍ കുറ്റപ്പെടുത്തി. ജോലി ചെയ്താല്‍ സാധാരണ തൊഴിലാളികള്‍ക്ക് വേതനം പോലും ലഭിക്കാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യന്റെ അധ്വാനത്തിന് പോലും വിലയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട എസ്ബിഐ ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം മുണ്ടപ്പള്ളി തോമസ്, സംസ്ഥാന കൗണ്‍സിലംഗം എം വി വിദ്യാധരന്‍, അസി. സെക്രട്ടറി മനോജ് ചരളേല്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ചെങ്ങറ സുരേന്ദ്രന്‍, ജിജി ജോര്‍ജ്, സി കെ ശ്രീധരന്‍, എം പി മണിയമ്മ, അടൂര്‍ സേതു, ഡി സജി, പി ആര്‍ ഗോപിനാഥന്‍, ബേബിച്ചന്‍ വെച്ചൂച്ചിറ, മണ്ഡലം സെക്രട്ടറിമാരായ മാത്യു തോമസ്, ആര്‍ ശരത്ചന്ദ്രകുമാര്‍, പി എന്‍ രാധാകൃഷ്ണപണിക്കര്‍, കെ ജി രതീഷ്‌കുമാര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക