|    Nov 20 Mon, 2017 10:44 pm
FLASH NEWS

മോദിയുടെ ഭരണപരിഷ്‌ക്കാരങ്ങള്‍ ജനത്തെ ദുരിതത്തിലാക്കി: ശിവസേന

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങളെ തീരാദുരിതത്തിലാക്കിയെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍. ശിവസേന സംസ്ഥാന, ജില്ലാ നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം തിരികെ ഇന്ത്യയിലെത്തിക്കുമെന്നും അത് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം വീതം വയ്ക്കുമെന്നുമുള്ള വാഗ്ദാനം പൊള്ളയായി. പകരം വോട്ടര്‍മാര്‍ക്ക് നല്‍കിയത് നോട്ട് നിരോധനത്തിന്റെ പേരിലുള്ള പരിഷ്‌കാരമാണ്. ഇതോടെ തൊഴില്‍ നഷ്ടമാണുണ്ടായത്. രണ്ടാമത്തെ പരിഷ്‌കാരം ജിഎസ്ടി മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലയും യാത്രാച്ചെലവും വര്‍ധിച്ചു. ഇന്ത്യയിലെ 500 ഗ്രാമങ്ങളെ ദത്തെടുത്ത് വ്യവസായവത്കരണം നടത്തി ടൗണ്‍ഷിപ്പാക്കി മാറ്റി തൊഴില്‍, വ്യവസായ മേഖലയെ ഉയര്‍ത്തുമെന്ന വാഗ്ദാനവും പൊള്ളയായി. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഡല്‍ഹിയിലേക്ക് അതിവേഗപാതകള്‍ ഉണ്ടാക്കുമെന്ന വാഗ്ദാനവും കാറ്റില്‍ പറത്തി. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ മോഡിയും അമിത് ഷായും അധികാരത്തിലേറ്റിയ ജനങ്ങളോട് എന്തു പറയുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക