|    Jan 16 Mon, 2017 4:39 pm

മോദിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമെന്നു ചെന്നിത്തല

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിെല്ലന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരം തരംതാഴ്ന്ന പ്രസ്താവന നടത്തരുതായിരുന്നെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസന്വേഷണം ശരിയായ ദിശയിലാണെന്നതു വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. സിപിഎമ്മും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് നാല് വോട്ടുതട്ടാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. ജിഷയുടെ അമ്മ സാജു പോള്‍ എംഎല്‍എയുടെ നിസ്സഹകരണത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഇക്കാര്യത്തിലൊന്നും യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാത്തതു സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണെന്നും ചെന്നിത്തല കുറിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക