മോദിയുടെ പ്രസ്താവന പിന്തുണച്ചു; ബലൂച് നേതാക്കള്‍ക്കെതിരേ കേസ്
Published : 23rd August 2016 | Posted By: SMR
ഇസ്ലാമാബാദ്: ബലൂചിസ്താനെക്കുറിച്ചുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകളെ പിന്തുണച്ചതിന് ബലൂചിസ്താന്‍ വിമോചനവാദികള്ക്കെതിരേ കേസെടുത്തു. ബ്രഹാംദാഗ് ബുഗ്തി, ഹര്‍ബിയാര്‍ മാരി, ബുനുക് കരിമ ബലൂച് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. ഖുസ്ദര്‍ പ്രവിശ്യയില്‍ മുനീര്‍ അഹ്മദ്, മൗലാന മുഹമ്മദ് അസ്ലം, മുഹമ്മദ് ഹുസയ്ന്‍, ഗുലാം യാസീന്‍ ജാതക്, മുഹമ്മദ് റഹീം എന്നിവര്‍ സമര്‍പിച്ച ഹരജിയിലാണ് അഞ്ചു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആഗസ്ത് 15ന് മോദി നടത്തിയ പ്രസംഗത്തെ ഇവര്‍ അനുകൂലിച്ചുവെന്ന് ഹരജിക്കാര്‍ പരാതിപ്പെട്ടതായി ജില്ലാ പോലിസ് ഓഫിസര്‍ ഖുസ്ദാര്‍ മുഹമ്മദ് അഫ്റഫ് അറിയിച്ചു.
ബലൂചിസ്താന്‍, ഗില്‍ജിത് ബാല്‍ട്ടിസ്താന്‍, ആസാദ് ജമ്മു ആന്റ് കശ്മീര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നോട് നന്ദിയറിയിച്ചതായാണ് മോദി പറഞ്ഞത്. പാകിസ്താനെതിരേ പ്രകോപനം ഇളക്കിവിടാന്‍ ബലൂച് പ്രവര്‍ത്തകര്‍ മോദിയോട് ആവശ്യപ്പെട്ടതായി അഹ്മദ് ആരോപിക്കുന്നു. മോദിയുടെ പ്രസ്താവന രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.