|    Jan 19 Thu, 2017 10:41 pm
FLASH NEWS

മോദിയുടെ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസിന് കെജരിവാളിന്റെ അഭിനന്തനം

Published : 16th August 2016 | Posted By: mi.ptk

kejrival

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തോട് അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നടപടിയെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് തുറന്ന് പറയാനുള്ള ആര്‍ജവം കാണിച്ച ചീഫ് ജസ്റ്റിസിന്റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉത്കണ്ഠയും അഭിനന്ദാര്‍ഹമാണെന്ന് കെജരിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് പരാമര്‍ശഇക്കാതിരുന്നതില്‍ ചീഫ് ജസ്റ്റിസ് പരസ്യമായി വിമര്‍ശിച്ചിരുന്നു.ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍,പുതിയ പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടത്തിവരുമ്പോഴും രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 348 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക